പുതുവല്‍സരത്തില്‍ കാണുന്നത് കൂടുതലും മൂര്‍ഖന്‍ കുടുംബങ്ങളെ…

  • എട്ടു ദിവസം: പിടിച്ചത് 60, മൂര്‍ഖന്‍ 34

  • പാമ്പുകള്‍ക്കിത ഇണചേരലിന്റെ സമയം

vava 12.1എന്താണ് പുതുവല്‍സര വിശേഷം… പലരും ചോദിക്കുന്നു. പിന്നിട്ട എട്ടു ദിവസത്തിലെ എന്റെ ഒരു വ്യത്യസ്ത അനുഭവം പറയാം. പോകുന്ന മിക്ക സ്ഥലങ്ങളിലെല്ലാം കാണുന്നതും പിടിക്കുന്നതും മൂര്‍ഖന്‍ കുടുംബങ്ങളെയാണ് !

പുതുവല്‍സരത്തിലെ ദിവസങ്ങളില്‍ ഈ സ്ഥിതി തുടരുകയാണ്. എട്ടുദിവസത്തിനിടെ, അറുപതോളം പാമ്പുകളെ പിടികൂടി. അണലികള്‍ ഇക്കുറി കുറവാണ്. 34 എണ്ണം മൂര്‍ഖനാണ്. പvava 12.5കുതിയും ഒന്നിലധികം എണ്ണത്തെ ഒരേ സ്ഥലത്തുനിന്നു, തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള അഞ്ചു ജില്ലകളില്‍ നിന്നായി ഒരുമിച്ച് പിടിച്ചവ.


പാമ്പുകള്‍ക്കിത്  ഇണചേരലിന്റെ സമയം

vava 12 slugനവംബര്‍, ഡിസംബര്‍ മാസങ്ങളിലും ജനുവരി പകുതി വരെയും വെനമുള്ള പാമ്പുകള്‍ ഇണചേരുന്ന കാലഘട്ടമാണ്. അതുകൊണ്ടാവാം ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഒന്നിലധികം എണ്ണത്തെ കാണാന്‍ കഴിയുന്നത്.

രണ്ടു പാമ്പുകളെ ഒരു മിച്ച് പിടിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഒരു പാമ്പിനെ പിടിക്കാന്‍ പോയി നാലെണ്ണത്തെ കിട്ടിയ സാഹചര്യവും രണ്ടാഴ്ച മുമ്പ് ഉണ്ടായി. എന്നാല്‍, തുടര്‍ച്ചയായ 8 ദിവസത്തിനിടെ, ഇത്രയും എണ്ണത്തെ ഒരുമിച്ച് പിടിക്കുന്നത് ആദ്യമാണ്. പാമ്പുകള്‍ ഇണചേരുമ്പോള്‍ നോക്കി നിന്നാല്‍ പകപോക്കുമെന്നൊക്കെയുള്ളത് മുത്തശ്ശികഥ മാത്രമാണ്. ഇണചേരുമ്പോള്‍ അവ അവയുടെ ലോകത്താണ്.


വീട്ടുമുറ്റത്തെ മാളത്തിലിരിക്കുന്ന മുര്‍ഖനെകണ്ടാണ് വെഞ്ഞാറമൂട്ടില്‍ നിന്ന് സുബിന്‍ എന്നെ വിളിച്ചത്. മാളം തകര്‍ത്ത് പരിശോധിക്കുമ്പോള്‍ ഒന്നല്ല, രണ്ട് മൂര്‍ഖനുണ്ടായിരുന്നു. ആറു വയസ് പ്രായം വരും പെണ്‍മൂര്‍ഖന്, ഒമ്പതു വയസുണ്ട് ആണാളിന്.

മതില്‍കെട്ടില്‍ രണ്ടു vava 12.3പാമ്പുകള്‍ ഒളിക്കുന്നതു കണ്ടിട്ടായിരുന്നു വര്‍ക്കല ചെറിന്നിയൂരില്‍ നിന്ന് ഫോണ്‍ വന്നത്. രാത്രി 12 മണിയോടെ ഇവിടെയെത്തി, അവയെ പുറത്തെടുത്തു. 11 വയസു പ്രായമുള്ള വലിയ ആണ്‍പാമ്പായിരുന്നു. ഇണയ്ക്ക് ഏഴു വയസു വരും.

ഏഴിന് കിളിമാനൂര്‍ അടമണ്ണില്‍ നിന്ന് വിളി വന്നത് ഉച്ചയ്ക്കാണ്. വാഴത്തോപ്പില്‍ നിന്ന് 10 വയസുള്ള ആണ്‍ മൂര്‍ഖനെയും 6 വയസുള്ള ഇണകയെയും കിട്ടി. പള്ളിക്കല്‍ മടവൂരിലെത്തിയപ്പോള്‍ ലഭിച്ചതും vava 12.2ഇതേ പ്രായമുള്ള പാമ്പുകളെയാണ്.

പത്തനംതിട്ട മല്ലപ്പള്ളിയിലെ ഒരു മുസ്ലീം പള്ളിയില്‍ നിന്ന് വന്ന വിളി മതില്‍കെട്ടിനുള്ളില്‍ നിന്ന് പാമ്പുകളെ പിടികൂടാനായിരുന്നു. അവിടെയും രണ്ടെണ്ണം ഇണചേരുകയായിരുന്നു. കോഴഞ്ചേരിയില്‍ നിന്ന് മാത്യൂ വിളിച്ചത് വീട്ടുമുറ്റത്ത് ഇണചേരുന്ന പാമ്പുകളെ കണ്ടിട്ടാണ്. രാത്രി ണ്ടു മണിയോടെ ഇവിടെ എത്തിയപ്പോള്‍ അവ മതില്‍കെട്ടിനുള്ളില്‍ ഒളിച്ചിരുന്നു. മതില്‍ പൊളിച്ചപ്പോള്‍ ഒന്നിനെ കിട്ടി. മറ്റവന്‍ എങ്ങനെയോ രക്ഷപെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!