യുദ്ധം കാണാനിരിക്കുന്നേയുള്ളൂവെന്ന് കെ.സുരേന്ദ്രന്‍

യുദ്ധം കാണാനിരിക്കുന്നേയുള്ളൂവെന്ന്  കെ.സുരേന്ദ്രന്‍

ത്രിപുരയിലെ ബി.ജെ.പി. വിജയത്തില്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍നിരത്തി മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഇടത് നേതാക്കളെ പരിഹസിച്ച് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രിമാര്‍ പ്രചരണത്തിനിറങ്ങി, പണമൊഴുക്കി കോണ്‍ഗ്രസിനെ ഇല്ലാതാക്കി തുടങ്ങിയ ന്യായങ്ങളാണ് ഇടത്‌നേതാക്കളും പറയുന്നത്. കേരളത്തില്‍ മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് കെ.സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി.ജെ.പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും. സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!