വി.എസ് കേരളം കണ്ട ഏറ്റവും വലിയ അധികാരമോഹി. നവംബർ 7ന് തകരാൻ പോകുന്നത് കേരള ധൃതരാഷ്ട്രരുടെ അധികാര ദുര കൂടി…. കെ. സുരേന്ദ്രൻ

surendran postകണ്ണുർ: ‘കേരളം കണ്ട ഏറ്റവും വലിയ അധികാര മോഹിയാണ് വി.എസ്. വയസ് നൂറായിട്ടും പാർലമെന്ററി മോഹം മതിയായിട്ടില്ല. കപട സദാചാരമാണ് വി.എസിന്. …’ ബി.ജെ.പിയുടെയും എസ്.എൻ.ഡി.പിയുടെയും മൂന്നാം മുന്നണി സ്വപ്‌നങ്ങൾക്ക് കരിനിഴൽ വീഴ്ത്താനുള്ള ഇടതു മുന്നണിയുടെ പോരാട്ടത്തിന് ചുക്കാൻ പിടിച്ച പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ ആക്രമണം.

സുരേന്ദ്രന്റെ വിമർശനം ഇങ്ങനെ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തി ഇടത് മുന്നണിയെ നയിക്കാമെന്ന പൂതി മനസിൽ വ്ച്ചാണ് ശ്രീ. വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ മൂന്നാം മുന്നണിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായി രംഗത്ത് വരുന്നത്. സി.പി.എമ്മിനെ വൻതകർച്ചയിൽ നിന്നും രക്ഷിക്കാൻ പിണറായിയെക്കാൾ താനാണ് ശ്രമിക്കുന്നതെന്ന് കാണിക്കാനാണ് ഈ തത്രപ്പാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോളറിയാം കഥ. പിണറായി വിജയന് ജീവനുണ്ടെങ്കിൽ ഇക്കുറി വി.എസിന് ടിക്കറ്റ് കിട്ടില്ല. സി. ദിവാകരനെ കൊണ്ട് ഇപ്പോൾ തന്നെ പറയിപ്പിച്ച് വി.എസ്. ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. വലിയ മുസ്ലീം ലീഗ് വിരോധിയായിരുന്ന വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലൊന്നും ലീഗിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്താണ് ?. വെള്ളാപ്പള്ളിയും ബി.ജെ.പിയെയും വിമർശിക്കുന്ന വി.എസ്. കാരായി സഹോദരന്മാരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് മിണ്ടുന്നില്ലല്ലോ? മലപ്പുറത്തും കാസർഗോഡും സി.പി.എമ്മും ലീഗും ഒന്നിച്ച് മത്സരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതെന്താ ?

കേരളം കണ്ടതിൽ വച്ചേറ്റവും വലിയ അധികാ മോഹിയാണ് വി.എസ്. വയസ് നൂറായിട്ടും പാർലമെന്ററി മോഹം മതിയായിട്ടില്ല. കപട സദാചാരമാണ് വി.എസിന്. വെള്ളാപ്പള്ളിയുടെ കൈയിൽൽ നിന്ന് കാശ് വാങ്ങി സ്വന്തം ഗ്രൂപ്പുകാർക്കുവേണ്ടി ചെലവഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇതുവരെ പറഞ്ഞിട്ടില്ലല്ലോ? വലിയ അദാനി വിരോധം പറഞ്ഞുനടന്നയാൾ ദല്ലാൾ നന്ദകുമാറിനെയും കൂട്ട അദാനിയെ കണ്ടത് കോർപ്പറേറ്റുകളെ എതിർക്കാനാണോ ? മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വെള്ളാപ്പള്ളിയെയും ഭാര്യയെയും കൂട്ടി വോട്ട് പിടിക്കാൻ സഖാവിന് ഒരു ഉളുപ്പുമുണ്ടായിരുന്നില്ലല്ലോ? തെര്െഞ്ഞടുപ്പിൽ സീറ്റ് കിട്ടാൻ പത്ത് പാർട്ടിക്കാരെ കൊണ്ട് പ്രകടനം നടത്തിക്കുന്ന വി.എസ്. ഇക്കുറി ശരിയാവുന്നത് നമ്മുക്ക് കാത്തിരുന്ന് കാണാം. നവംബർ 7ന് തകരാൻ പോകുന്നത് ഇടതു മുന്നണിയുടെ സ്വപ്നങ്ങൾ മാത്രമല്ല കേരള ധൃതരാഷ്ട്രരുടെ അധികാര ദുര കൂടി ആയിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!