ഇയെമ്മസ്സിന്റെയും എ. കെ. ജി യുടെയും പ്രതിമയും അവര്‍ തകര്‍ക്കും നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!

ഇയെമ്മസ്സിന്റെയും എ. കെ. ജി യുടെയും പ്രതിമയും അവര്‍ തകര്‍ക്കും നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ. നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!

തിരുവനന്തപുരം: ത്രിപുരയിലെ സി.പി.എം ഓഫീസുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കേരളത്തിലെ സി.പി.എമ്മുകാരെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരെ രംഗത്ത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ത്രിപുര കത്തുകയാണ് ‘
ഇത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ കരച്ചിലാണ്.
ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണ്.
ഇവിടെയിരുന്ന്
ബക്കറ്റില്‍ വെള്ളം
കോരി ഒഴിച്ചാല്‍ പരമാവധി
ക്ലിഫ് ഹൌസിന്റെ പടിവരെയെ എത്തൂ.
ഇതെല്ലാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണ്.
മുകളില്‍ ഒരാളുണ്ടെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മവേണം.
നിങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍
ആദ്യം ചെയ്തത് നിങ്ങള്‍ക്ക്
ഓര്‍മ്മവേണം.
രാജീവ് ഗാന്ധിയുടെ
പ്രതിമ നിങ്ങള്‍ തകര്‍ത്തു.
ഇപ്പോള്‍ ലെനിന്റെപ്രതിമയാണ്
rss തകര്‍ത്തത്.
അധികം കളിച്ചാല്‍ അവര്‍
ഇയെമ്മസ്സിന്റെയും
എ. കെ. ജി യുടെയും പ്രതിമയും
അവര്‍ തകര്‍ക്കും
നോക്കിനില്‍ക്കാനേ
നിങ്ങള്‍ക്ക് കഴിയൂ.
നിങ്ങളുടെ കാര്യം പോക്കാ സഖാവേ!!!


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!