‘വയല്‍ക്കിളികള്‍ കഴുകന്മാരല്ല, കൊഞ്ഞാണന്മാര്‍’

0
1

തങ്ങള്‍ക്കിഷ്ടമില്ലാത്ത സമരം ചെയ്യുന്നവരെ ഇടതുപക്ഷത്തിന് ആക്ഷേപിക്കാന്‍ സ്ഥിരം ഡയലോഗുകളുണ്ട്. ആ ഡയലോഗുകള്‍ ആവര്‍ത്തിച്ച് സര്‍ക്കാരിനെ പരിഹസിക്കുകയാണ് അഡ്വ.ജയശങ്കര്‍. കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളെ കഴുകന്മാരെന്ന് വിളിച്ച മന്ത്രി ജി.സുധാകരന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണെന്നും വികസന വിരുദ്ധരും കൊഞ്ഞാണന്മാരുമാണെന്നും ജയശങ്കര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

” വയല്‍ക്കിളികളല്ല, വയല്‍ കഴുകന്മാര്‍!

വികസന വിരുദ്ധര്‍

കൊഞ്ഞാണന്മാര്‍!

കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുളളത്.

ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.

കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.”

LEAVE A REPLY

Please enter your comment!
Please enter your name here