സൊമാലിയന്‍ പരാമര്‍ശം: സി.പി.എമ്മിന്റെ ട്രോളുകള്‍ക്ക് കുമ്മനത്തിന്റെ മറുപടി, യുദ്ധം

സൊമാലിയന്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സാമൂഹിക മാധ്യമ യുദ്ധത്തില്‍ സി.പി.ഐ എം നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ട്രോളുകള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. ദരിദ്രനായ ഒരാളുടെ ശരീരത്തില്‍ കുമ്മനത്തിന്റെ തലയും ചേര്‍ത്ത് പുറത്തിറക്കിയ പോസ്റ്റിന് മറുപടിയായി  കുമ്മനം ഫേസ് ബുക്കിലൂടെ നല്‍കിയ പോസ്റ്റ് വയറലാകുkummanam mp manoj somaliaന്നു.

ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് ഫെയ്‌സ് ബുക്കില്‍ ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കുമ്മനം രാജശേഖരന്‍ മറുപടി പറഞ്ഞിരിക്കുന്നത്.

 പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് എൻറെ തല ഒട്ടിച്ചു ചേർത്ത് ഉണ്ടാക്കിയ പോസ്ടർ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ തല മൂത്ത ചിന്തകർ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി കാണാനിടയായി. സമൂഹത്തിൻറെ താഴെ തട്ടിൽ പട്ടിണിയോടും മറ്റു ജീവിത അസ്ഥിരതകളോടും മല്ലിട്ടു കഴിയുന്ന അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പുച്ഛം അവരിലെല്ലാം തെളിഞ്ഞു കാണാനാവുന്നു. അദ്ധ്വാനിക്കുന്ന, ചൂഷണമനുഭവിക്കുന്ന, അടിച്ചമർത്തപ്പെട്ട, പാർശ്വവല്കൃത ജനതയുടെ ശബ്ദമെന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിൻറെ മൂല്യങ്ങളിലെ ഇരട്ടത്താപ്പ് ഇവിടെ വളരെ വ്യക്തമാകുന്നു. നിങ്ങൾ ഏറ്റവും വെറുക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഒരു കാര്യകർത്താവായ എന്നെ പരിഹസിക്കുന്നതിനായി ഒരു സഹജീവിയോടുള്ള പരിഗണന പോലും നല്കാതെയല്ലേ ഈ നാട്ടിലെ ഏറ്റവും നികൃഷ്ടരായവർ എന്ന സൂചനയോടെ ആ വ്യക്തിയുടെ ഉടൽ എൻറെ തലയോട് ചേർത്ത് വെച്ച് അപഹസിച്ചത് ? ദരിദ്രർ നികൃഷ്ടരായി കാണപ്പെടേണ്ടവർ ആണെന്ന ഈ മനോഭാവം എങ്ങനെ കമ്മ്യൂണിസ്റ്റുകാർക്ക് ഭൂഷണമാകും ?

എന്നെ സംബന്ധിച്ചിടത്തോളം പട്ടിണിയും പരിവട്ടവും നിറഞ്ഞ ഗിരിവർഗ്ഗ ഊരുകളും പാർശ്വവൽക്കരിക്കപ്പെട്ട അടിസ്ഥാനജനത വസിക്കുന്ന കോളനികളും ഒന്നും അപമാനചിഹ്നങ്ങളല്ല, മറിച്ചു ഞാൻ എൻറെ ജീവിതത്തിൻറെ ഭൂരിഭാഗവും ചിലവഴിച്ച മേഖലകളിൽ, എൻറെ സ്വന്തം സഹോദരങ്ങളുടെ കൂടെ അവരിലൊരാളായി എന്നെ കാണുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. പട്ടിണിയിൽ കഴിയേണ്ടിവരുന്ന ഇന്നാട്ടിലെ ഹതഭാഗ്യരായവരുടെ ഇടയിൽ എൻറെ തൊലിയുടെ നിറവും വസ്ത്രധാരണവും ജീവിതരീതിയും മൂലം എന്നെയും അവരിലൊരാളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെ, നവവരേണ്യതയുടെ വോട്ടുബാങ്ക് രാഷ്ടീയത്തിനപ്പുറം ഒരു രണ്ടാം കേരളമോഡൽ വികസനമുദ്രാവാക്യം ഇവിടെ ചർച്ച ആകട്ടെ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!