ലാവ്‌ലിന്‍: എജിയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വെല്ലുവിളിച്ച് തോമസ് ഐസക്

ലാവ്‌ലിന്‍: എജിയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വെല്ലുവിളിച്ച് തോമസ് ഐസക്

thomas issac 1 ലാവ്‌ലിന്‍ കേസ്: എജിയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വെല്ലുവിളിച്ച് തോമസ് ഐസക്. റിപ്പോര്‍ട്ട് വളച്ചൊടിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു:

പോസ്റ്റിന്റെ പൂര്‍ണ്ണ വിവരം:

സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലിയ്ക്കെതിരെ നടപടി സ്വീകരിക്കണം. ഉപഹര്‍ജിയിലെ ആറാം പേജിലാണ് സി ആന്‍ഡ് എജിയെന്ന ഭരണഘടനാസ്ഥാപനത്തിന്‍റെ പേരില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശമുളളത്.

ഇങ്ങനെയാണ് ആ പരാമര്‍ശം: It is also further found in the Report of the Principal Accountant General (Audit) that, “… due to various technical defect in the equipments renovated and non-achievement of pre-generation levels, the entire expenditure of rupees 374.50 crores incurred for renovation was rendered wasteful” . ഇങ്ങനെയൊരു പരാമര്‍ശമുളള Principal Accountant General- റിപ്പോര്‍ട്ടിന്‍റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആസിഫലിയെ വെല്ലുവിളിക്കുന്നു.

പിഎസ്പി കരാറിനെക്കുറിച്ചുളള അക്കൗണ്ടന്‍റ് ജനറലിന്‍റെ 2005ലെ റിപ്പോ‍ര്‍ട്ട് പരസ്യരേഖയാണ്. ആ രേഖയിലെങ്ങും മേല്‍പ്പറഞ്ഞ പരാമര്‍ശമില്ല. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറയാത്ത കാര്യം പറഞ്ഞുവെന്നു വാദിക്കുക വഴി Perjuryയുടെ നിര്‍വചനത്തില്‍പ്പെടുത്താവുന്ന കുറ്റകൃത്യമാണ് ഡിജിപി ചെയ്തിരിക്കുന്നത്.
കോടതിയില്‍ വ്യാജതെളിവു നല്‍കുന്നത് ഐപിസി 191 അനുസരിച്ച് കുറ്റകൃത്യമാണ്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കിടയിലുളള ഏതെങ്കിലും ഘട്ടത്തില്‍ മനപ്പൂര്‍വം കളളത്തെളിവ് ഹാജരാക്കുന്നയാള്‍ക്ക് സെക്ഷന്‍ 193 പ്രകാരം ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.

മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഒരു കേസിന്‍റെ ഭാഗമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എ എസ് ആനന്ദിന്‍റെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയ കുറ്റത്തിന് ആര്‍ കറുപ്പന്‍ എന്ന അഭിഭാഷകനെതിരെ 2001ല്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്ത് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് കെ ടി തോമസ്, ആര്‍ പി സേഥി, ബി എന്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

എന്തും ചെയ്യാന്‍ മടിയില്ലാത്ത വ്യവഹാരികള്‍ കോടതികളില്‍ തട്ടിവിടുന്ന പച്ചക്കള്ളങ്ങള്‍ നിയമസംവിധാനത്തെ മലീമസമാക്കുന്നുവെന്നാണ് മേല്‍പ്പറഞ്ഞ വിധിന്യായത്തില്‍ സുപ്രിംകോടതി നിരീക്ഷിച്ചത് (Unscrupulous litigants are found daily resorting to utter blatant falsehood in the courts which has, to some extent, resulted in polluting the judicial system). ഇക്കാര്യം ആസിഫലിയ്ക്കും ബാധകമാണ്. ഉമ്മന്‍ചാണ്ടിയുടെ കീഴിലിരുന്ന് എന്തും ചെയ്യാമെന്ന ഈ ധിക്കാരത്തെ അംഗീകരിക്കാനാവില്ല. .


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!