ശ്രീചിത്രയില്‍ സംവരണതത്വം കര്‍ശനമായി പാലിക്കണം: വി.എസ്.

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ‘എ’ ഡ്രേ് തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ സംവരണതത്വം കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശ്രീചിത്രയുടെ പ്രസിഡന്റായ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.കെ.എം. ചന്ദ്രശേഖറിന് കത്തയച്ചു.

ശ്രീചിത്രയില്‍ പ്രൊഫസര്‍, സയന്റിസ്റ്റ് തുടങ്ങിയ ‘എ’ ഗ്രേഡ് തസ്തികകളിലേക്ക് നിയമനത്തിനായി ഈ മാസം മധ്യത്തോടെ ഇന്റര്‍വ്യുവിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാര്‍ഡയച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇവിടെ പിന്നോക്ക സമുദായങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണം പാലിക്കാതെ നിയമനം നടത്താന്‍ നീക്കം നടക്കുന്നതായാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. ഇത് സംവരണം സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്കു തന്നെ എതിരാണ്. സമാനസ്വഭാവത്തില്‍ പ്രവര്‍ത്തിക്കു ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംവരണം പാലിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തുത്. അതുകൊണ്ട് ശ്രീചിത്രയിലെ നിയമനങ്ങളും സംവരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂ. ഇതിനാവശ്യമായ നിര്‍ദേശം ശ്രീചിത്ര അധികൃതര്‍ക്ക് നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടൂ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!