ന്യൂഡല്‍ഹി | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രെയ്നിനെ ആക്രമിച്ചു. ഈ കനത്ത മിസൈല്‍ ആക്രമണത്തോടെ റഷ്യയ്ക്ക് സമാധാനത്തില്‍ താല്‍പ്പര്യമില്ലെന്ന് കാണിച്ചുവെന്ന് ഉക്രെയ്ന്‍ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ പറഞ്ഞു.”പ്രസിഡന്റ് ട്രംപുമായി പുടിന്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെ. അദ്ദേഹം അത് മനഃപൂര്‍വ്വം ചെയ്യുന്നു. കാത്തിരുന്നാല്‍ മതി! അമേരിക്കയോടും യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത എല്ലാവരോടും പുടിന്‍ തികഞ്ഞ അവഗണന കാണിക്കുന്നു” – ആന്‍ഡ്രി സിബിഗ സോഷ്യല്‍ മീഡിയയില്‍ എഴുതി.ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള തന്റെ സമീപകാല ഫോണ്‍ സംഭാഷണത്തില്‍ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ‘ഒരു പുരോഗതിയും ഉണ്ടായില്ല’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു.