കൊച്ചി | ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ആഗോള ഓഹരി വിപണികളില്‍ സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആകര്‍ഷണം കുറച്ചു. വിദേശ വിപണികളില്‍, സ്‌പോട്ട് സ്വര്‍ണ്ണം ഔണ്‍സിന് $ 46.05 അഥവാ 1.37% കുറഞ്ഞ് $ 3,323.05 ആയി.

അഖിലേന്ത്യാ സരഫ അസോസിയേഷന്റെ കണക്കനുസരിച്ച്, 99.9% പരിശുദ്ധിയുള്ള വില കഴിഞ്ഞ മാര്‍ക്കറ്റ് സെഷനില്‍ 10 ഗ്രാമിന് 99,800 ആയി ക്ലോസ് ചെയ്തു. 99.5% പരിശുദ്ധിയുള്ള സ്വര്‍ണ്ണം 10 ഗ്രാമിന് 800 കുറഞ്ഞ് 98,300 ആയി മാറി.

ഇറാനും ഇസ്രായേലും തമ്മില്‍ പൂര്‍ണ്ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞതോടെയാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് (ചൊവ്വ) വെള്ളി വിലയും കിലോഗ്രാമിന് 1,000 കുറഞ്ഞ് 1,04,200 ആയിത്തീര്‍ന്നു. അതേസമയം, വിദേശ വിപണികളില്‍ സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് $ 46.05 അഥവാ 1.37% കുറഞ്ഞ് $ 3,323.05 ആയി. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Rate) ഇന്നും ഇടിവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 73,240 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here