വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 26 മരണം

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പുരിൽ വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 26 മരണം. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 പേർ പുരുഷന്മാരും ഏഴു പേർ സ്ത്രീകളുമാണ്. സെവാർ റോഡിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് ശക്തമായ കാറ്റടിച്ചത്. മതിൽ സമീപത്ത് നിർമിച്ച ഷെഡിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. ഷെഡിനുള്ളിൽ കുടങ്ങി കിടന്നവരാണ് മരിച്ചവരിൽ ഏറെയും. ഈ ഷെഡിലാണ് ഭക്ഷണവിതരണത്തിനുള്ള സ്റ്റാളുകൾ ഒരുക്കിയിരുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!