പ്രത്യേക അടുക്കള, തോഴിമാര്‍… രണ്ടു കോടി എറിഞ്ഞ് ശശികല ജയിലില്‍ സുഖിക്കുന്നു

പ്രത്യേക അടുക്കള, തോഴിമാര്‍… രണ്ടു കോടി എറിഞ്ഞ് ശശികല ജയിലില്‍ സുഖിക്കുന്നു

ബംഗളുരു: ഭക്ഷണത്തിന് പ്രത്യേക അടുക്കള, വേലക്കാര്‍…  അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല രണ്ടു കോടി മുടക്കി പരപ്പന അഗ്രഹാര ജയിലില്‍ സൗകര്യങ്ങള്‍ തരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ കരീമിനും ഉണ്ടത്രേ ഇത്തരം സൗകര്യങ്ങള്‍.

ശശികലയ്ക്ക് ജയിലില്‍ സ്വന്തമായി അടുക്കളയും കൂട്ടിന് തോഴിമാരും ഉണ്ടെന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്വന്തമായി ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയും സഹായത്തിനായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഡി.ഐ.ജി രൂപ ഡി.ജി.പി എച്ച്.എസ്.എന്‍ റാവുവിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനായി രണ്ട് കോടി രൂപയാണ് ജയിലധികൃതര്‍ക്ക് ശശികല കോഴയായി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ കരീമിനും പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ പരിശോധനയ്ക്ക് വിധേയരാക്കിയ തടവുകാര്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതും ജയിലിലെ വഴിവിട്ട ഏര്‍പ്പാടുകളുടെ തെളിവാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!