നേതൃമാറ്റമില്ല, ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് വിജയ് രൂപാണി തുടരും. നിധില്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും തുടരാന്‍ കേന്ദ്രധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ ധാരണയായി.
ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്കു സീറ്റുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവു കൂടിയായ വിജയ് രൂപാണിക്ക് ഒരു അവസരം കൂടി നല്‍കാന്‍ എം.എല്‍.എമാര്‍ തീരുമാനിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!