വിജയ്‌ മല്യ ഇനി പിടികിട്ടാപ്പുള്ളി

മുംബൈ: കോടിക്കണക്കിന്‌ രുപയുടെ കടം തിരിച്ചടയ്‌ക്കാതെ മുങ്ങിയ വിവാദ്യ മദ്യ വ്യവസായി വിജയ്‌ മല്യ ഇനി പിടികിട്ടാപ്പുള്ളി. 9000 കോടി രൂപയുടെ കടക്കാരനായ മല്യയെ മുംബൈ കോടതിയാണ്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്‌്. എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ട്രേറ്റ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ്‌ വിധി പ്രസ്‌താവിച്ചത്‌. ഐഡിബിഐ ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടയ്‌ക്കാത്ത കേസില്‍ 1411 കോടി വില വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ട്രേറ്റ്‌ കഴിഞ്ഞ ദിവസം കണ്ടു കെട്ടിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!