രണ്ട് മരണം; കനത്തമഴ, നാശനഷ്ടം

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചെന്നൈയിലും സമീപ പ്രദേശത്തുമായി രണ്ടുപേർ മരിച്ചു. കനത്ത മഴ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പെയ്യുകയാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. നഗരത്തിലെ സബർബൺ ട്രെയിൻ സർവീസും നിർത്തി വച്ചിരിക്കുകയാണ്. കാറ്റില്‍ മഴങ്ങള്‍ മറിഞ്ഞുവീണു. ചിലയിടങ്ങളില്‍ വീടുകള്‍തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ദ്ധസൈനികവിഭാഗം രംഗത്തിറങ്ങി. തീരദേശങ്ങളില്‍നിന്ന് നേരത്തെതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.റോഡുകളില്‍ വെള്ളംപൊങ്ങിയിരിക്കയാണ്. റെയില്‍ പാളങ്ങള്‍ തകര്‍ന്നു.കനത്ത മഴയില്‍ ചെന്നൈ നഗരം പ്രളയ ഭീതിയിലാണ്. തമിഴ്‌നാട്ടിലേ അണക്കെട്ട് മേഖലയില്‍ ജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.

ചെന്നെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും വഴി തിരിച്ചുവിട്ടു. ചെന്നെ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. വൈദ്യുതി,ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ ലഭ്യമല്ല. മെട്രോ ടെയിന്‍ സര്‍വീസും നിര്‍ത്തിവെച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!