മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടാനിടയുണ്ട്. പുരി ഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസ്‌ ആണ് പാളം തെറ്റിയത്. വൈകിട്ട് 5.50 നാണ് സംഭവം. മുസഫര്‍നഗറിലെ ഖട്ടൗലി റെയില്‍വേ സ്റ്റേഷനു സമീപത്താണ് അപകടം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടം അട്ടിമറിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് 90 അംഗ പ്രത്യേക ദുരന്തനിവാരണ സേനാസംഘത്തെ അങ്ങോട്ട് അയച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് പോലീസിന്റെ സായുധ വിഭാഗവും സ്ഥലത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!