വിദ്യാര്‍ത്ഥികള്‍ കണ്ട ആയുധധാരികളുടെ രേഖാചിത്രം പുറത്തുവിട്ടു; മുംബൈയില്‍ കനത്ത സുരക്ഷ

വിദ്യാര്‍ത്ഥികള്‍ കണ്ട ആയുധധാരികളുടെ രേഖാചിത്രം പുറത്തുവിട്ടു; മുംബൈയില്‍ കനത്ത സുരക്ഷ

sketch-uran-navy-baseമുംബൈ: ഉറാന്‍ നവികസേനാ ആസ്ഥാനത്തേക്ക് ആയുധധാരികള്‍ കടന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ തെരച്ചില്‍ പുരോഗമിക്കുന്നു. ഐ.എന്‍.എസ്. അഭിമന്യൂ ബേസിനടുത്താണ് കറുത്ത വേഷത്തിലുള്ള ആയുധധാരികളെ കണ്ടെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവാത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രം പുറത്തുവിട്ടു.

പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നാവിക ബേസ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ പോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേനാ ആസ്ഥാനത്തിനു സമീപമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!