രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ നടപടി, 5 ലക്ഷം രൂപ വരെ ആദായനികുതി അഞ്ചു ശതമാനം മാത്രം

ഡല്‍ഹി: രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ കേന്ദ്ര ബജറ്റില്‍ നടപടി.
നടപടി. ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനാകൂ. രാഷ്ട്രീയ പാർട്ടികൾക്ക് ഒരാളിൽ നിന്ന് സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് 2000 രൂപ പരിധി. അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ. ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനാകൂ. എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി റിട്ടേൺ സമർപ്പിക്കണം.

ആദായനികുതി സ്ലാബുകളിൽ മാറ്റം. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ആദായനികുതി അഞ്ചു ശതമാനം മാത്രം. 4.5 ലക്ഷം വരെയുള്ള വരുമാനത്തിൽ വിവിധ ഇനങ്ങളിൽ ഇളവിന് അർഹതയുളളവർക്ക് നികുതിയില്ല. അൻപതു കോടിയിൽ താഴെ വരുമാനമുള്ള കമ്പനികളുടെ നികുതി 20 ശതമാനമാക്കി. 50 കോടിയിൽ അധികം വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനമാക്കി. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് തുടരും. ഏഴു വർഷത്തേക്ക് ഇത് തുടരും. 3 ലക്ഷത്തിനു മുകളില്‍ നേരിട്ട് പണമിടപാട് പാടില്ല.

വൻതോതിൽ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. 5 മുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേർ. 50 ലക്ഷത്തിനു മേൽ വരുമാനം കാട്ടിയത് 1.72 ലക്ഷം പേർ മാത്രം. ആദായനികുതി നൽകുന്നവരിൽ 10 ലക്ഷത്തിനു മേൽ വരുമാനം കാണിച്ചത് 24 ലക്ഷം പേർ മാത്രം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!