ബഹിരാകാശ ശാസ്​ത്രജ്​ഞന്‍ യു.ആര്‍. റാവു നിര്യാതനായി

ബംഗളുരു:ഐ.എസ്​.ആര്‍.ഒ മുന്‍ ചെയര്‍മാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശില്‍പ്പികളില്‍ ഒരാളുമായ ബഹിരാകാശ ശാസ്​ത്രജ്​ഞന്‍ യു.ആര്‍. റാവു (85) നിര്യാതനായി. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്ന്​ പുലര്‍ച്ചെയാണ്​ അന്തരിച്ചത്. ആര്യഭട്ട മുതല്‍ മാര്‍സ്​ ഒാര്‍ബിട്ടര്‍ മിഷന്‍ വരെ എല്ലാ പ്രൊജക്​ടുകളിലും റാവുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സതീഷ്​ധവാനു ശേഷം 1984-1994 വരെ ഐ.എസ്​.ആര്‍.ഒ ചെയര്‍മാനായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!