ഭരണഘടന ബഞ്ച് മുത്തലാഖ് വിഷയത്തില്‍ വാദം ആരംഭിച്ചു; ബഹുഭാര്യാത്വം പരിഗണിക്കില്ലെന്നും കോടതി

ഭരണഘടന ബഞ്ച് മുത്തലാഖ് വിഷയത്തില്‍  വാദം ആരംഭിച്ചു; ബഹുഭാര്യാത്വം പരിഗണിക്കില്ലെന്നും കോടതി

ഡൽഹി: സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് മുത്തലാഖ് വിഷയത്തില്‍  വാദം ആരംഭിച്ചു. മുത്തലാഖ് കേസിൽ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്നും  ഭരണഘടന സാധ്യത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്‌ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ നിലപാടിനെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എതിർത്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!