ഫാ. ടോം ഉഴുന്നാലല്‍ പ്രധാനമന്ത്രിയെ കണ്ടു

0

ഡല്‍ഹി: യമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടശേഷം ഇന്ത്യയിലെത്തിയ ഫാ. ടോം ഉഴുന്നാലല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഡല്‍ഹിയിലെത്തിയ ടോം ഉഴുന്നാലിനെ കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.പിമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചിരുന്നു. മോചനം സാധ്യമാക്കാന്‍ മുന്‍കൈയെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും കൂടിക്കാഴ്ചയില്‍ ടോം അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here