തിരക്കാണെങ്കില്‍ കാത്തുകിടന്ന് ടോള്‍ നല്‍കണം, ദേശീയ പാത അതോറിട്ടിയുടെ പുതിയ വിജ്ഞാപനം

ഡല്‍ഹി: തിരക്കാണെങ്കില്‍ കാത്തുകിടന്ന് ടോള്‍ നല്‍കണം. ടോള്‍ കമ്പനികള്‍ക്ക് അനുകൂലമായി ദേശീയ പാത അതോറിട്ടിയുടെ പുതിയ വിജ്ഞാപനം ഇറങ്ങി. അഞ്ച് വാഹനത്തില്‍ കൂടുതല്‍ ഒരു ട്രാക്കിലുണ്ടെങ്കില്‍ തുറന്നുവിടണമെന്ന രീതിയില്‍ നിലവിലുണ്ടായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് തിരക്കുണ്ടെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന നിയമമില്ലെന്ന് വ്യക്തമാക്കി പുതിയ ഉത്തരവിറങ്ങിയത്. പാലിയേക്കര ടോള്‍ പ്ലാസയാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!