തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനെ മാറ്റി

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനെ മാറ്റി. റാവുവിന്റെ വസതിയിലും മറ്റിടങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃതമായി പണവും സ്വര്‍ണവും ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും നീക്കിയത്. ഗിരിജ വൈദ്യനാഥന്‍ ആണ് പുതിയ ചീഫ് സെക്രട്ടറി.

പി. രാമമോഹന റാവുവിന്റെയും മകന്റെയും ബന്ധുക്കളുടെയും വസതിയിലും ഓഫിസിലുമായി നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത പണവും സ്വര്‍ണവും കണ്ടെത്തി. 30 ലക്ഷത്തിന്റെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവുമാണ് റാവുവിന്റെ വസതിയില്‍നിന്നും കണ്ടെത്തിയത്. അണ്ണാ നഗറിലെ റാവുവിന്റെ വസതിയുള്‍പ്പെടെ 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ആരംഭിച്ച റെയ്ഡ് അവസാനിച്ചത്  രാവിലെയോടെയാണ്. ഖനി വ്യവസായി ജെ.ശേഖര്‍ റെഡ്ഡിയും മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ പേരിലാണ് റാവുവിന്റെ വസതികളിലും ഓഫിസിലും റെയ്ഡ് നടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!