തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി: ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായും എം.എല്‍.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു. ജയലളിതയുടെ മരണം സംബന്ധിച്ച് റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ പിന്തുണക്കുമെന്നാണ് പനീര്‍സെല്‍വം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ എം.എല്‍.എമാര്‍ കൂറുമാറാതിരിക്കാന്‍ ശശികല അവരെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുബൈയിലെ ഒരു പൊതുചടങ്ങിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. പനീര്‍സെല്‍വം യോഗ്യനല്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!