മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി

ഡല്‍ഹി: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്. അതേസമയം, കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!