കരുണാനിധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി സ്റ്റാലിനെ പ്രഖ്യാപിച്ചു

ചെന്നൈ : ഡിഎംകെ ഇനി ആര് നയിക്കും എന്ന ഏറെനാളുകളായി നടന്നുവന്ന ചര്‍ച്ചയ്ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് വിരാമമായി. ഡിഎംകെ നേതാവ് എം കരുണാനിധി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി മകന്‍ എം കെ സ്റ്റാലിനെ പ്രഖ്യാപിച്ചു. പിന്‍ഗാമിയായി 63കാരനായ മകന്‍ സ്റ്റാലിനെ പ്രഖ്യാപിച്ചത് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള പിന്മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് 92 കാരനായ കരുണാനിധി വ്യക്തമാക്കി. സ്റ്റാലിന്റെ സഹോദരനും പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് നേതൃത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എം കെ അഴഗിരിക്ക് വന്‍ രാഷ്ട്രീയ തിരിച്ചടിയാണ് കരുണാനിധിയുടെ പ്രഖ്യാപനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!