സൗമ്യ വധക്കേസ്: പ്രോസിക്യുഷനു വീഴ്ചയെന്ന് സുപ്രീം കോടതി

ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ ഒക്‌ടോബര്‍ 17ലേക്കു മാറ്റി.

വിചാരണവേളയില്‍ ഹാജരാക്കിയ സാക്ഷിമൊഴികള്‍ വിശ്വസിക്കണോ അതോ ഡോക്ടറുടെ മൊഴി വിശ്വസിക്കണോയെന്ന് കോടതി ചോദിച്ചു. വധശിക്ഷ വിധിക്കണമെങ്കില്‍ കുറ്റം ചെയ്‌തെന്ന് 101 ശതമാനം ഉറപ്പുണ്ടായിരിക്കണം. സാക്ഷി മൊഴികള്‍ വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും അഭിഭാഷകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് കേസ് 17ലേക്കു മാറ്റിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!