സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുലായം സിങ്ങുമായുള്ള ഭിന്നതയെ തുടര്‍ന്ന് മുലായത്തിന്റെ അനുജന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. നാരദ് റായ്, ഓം പ്രകാശ് സിംഗ്, ഷബാബ് ഫാത്തിമ എന്നിരാണ് ശിവ്പാല്‍ യാദവിനു പുറമേ പുറത്തായ മറ്റു മന്ത്രിമാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!