വി.ഐ.പികള്‍ക്കു മാത്രമായി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

sex racket burstലക്‌നൗ: വി.ഐ.പികളും വന്‍കിട ബിസിനസുകാരും മാത്രം സമീപിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. 5 യുവതികളെ അറസ്റ്റ് ചെയ്തു. സംഘത്തെ പിടികൂടിയ ഫഌറ്റില്‍ നിന്ന് ലഭിച്ചത് ഉന്നതരുടെ വിസിറ്റിംഗ് കാര്‍ഡുകളും ഫോണ്‍ നമ്പറുകളും.

ഉത്തര്‍ പ്രദേശിലെ ലക്‌നൗവിനടുത്ത് മാഡിയോന്‍ ഏരിയയില്‍ ഒരു ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. 5 സ്ത്രീകളും ഒരു ഇടനിലക്കാരനുമാണ് ഇവിടെ നിന്ന് ഇടപാടുകാര്‍ക്കൊപ്പം കുടുങ്ങിയത്. ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ഇടപാടുകാരെയും പെണ്‍കുട്ടികളെയും പിടികൂടിയതായും വിവരമുണ്ട്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിലുണ്ടെന്നും പലരും വലയിലാക്കപ്പെട്ടതാണെന്നും അന്വേഷണം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

നൂറു കണക്കിന് ഡി.വി.ഡികള്‍, മുന്തിയയിനം മദ്യം തുടങ്ങി നിരവധി സാധനങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉന്നതരുടെ അഡ്രസ് അടങ്ങിയ ബുക്കും, വിസിറ്റിങ് കാര്‍ഡുകളും പെണ്‍വാണിഭ കേന്ദ്രത്തിലെ ഇടനിലക്കാരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുമുണ്ട്. ബിസിനസുകാരും, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പെണ്‍വാണിഭ കേന്ദ്രത്തിലെ പതിവുകാരായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രാത്രികാലങ്ങളില്‍ കെട്ടിടത്തിനകത്തേക്ക് അപരിചിതരും മറ്റും വരുന്നത് പതിവായതോടെ പ്രദേശവാസികള്‍ പോലീസ് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഇടപാടുകാരെന്ന വ്യാജേന പോലീസ് ഇവരെ സമീപിക്കുകയും മിന്നല്‍ പരിശോധന നടത്തുകയുമായിരുന്നു. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കാറുണ്ടെന്നാണ് ഇടനിലക്കാരന്റെ മൊഴി. വന്‍ തുക പ്രതിഫലം വാങ്ങിയാണ് ഇടപാടുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!