നടിമാരും ഉള്‍പ്പെടുന്ന സെക്‌സ് റാക്കറ്റ് മുംബൈയില്‍ പിടിയില്‍

നടിമാരും ഉള്‍പ്പെടുന്ന സെക്‌സ് റാക്കറ്റ് മുംബൈയില്‍ പിടിയില്‍

sex racket burstമുംബൈ: ടെലിവിഷന്‍ താരം ഉള്‍പ്പെടുന്ന സെക്‌സ് റാക്കറ്റ് മുംബൈയില്‍ പിടിയില്‍. സവദാന്‍ ഇന്ത്യ എന്ന ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്ന മോഡല്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. മറാത്ത നടിമാരും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടിരുന്നതായാണ് സൂചന. ഓരോ ഇടപാടിനും 50,000 മുതല്‍ ഒരുലക്ഷം രൂപ വരെ ഈടാക്കിയാണ് മാംസകച്ചവടം നടന്നിരുന്നത്.

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പ്രമുഖ മോഡലുകളെയും ടി.വി താരങ്ങളെയും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്താണ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ ഫിലിം സിറ്റിക്ക് സമീപത്തെ കെട്ടിടം കേന്ദ്രമാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. അതേസമയം സംഘത്തിലെ മുഖ്യകണ്ണി ഒളിവിലാണ്. കഴിഞ്ഞ വാരമാണ് സെക്‌സ് റാക്കറ്റിനെ തകര്‍ത്തത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് വാര്‍ത്ത പുറത്ത് വിട്ടത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!