സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കും വായ്പയുടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കും വായ്പയുടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന്‍ ബാങ്കും വായ്പയുടെ അടിസ്ഥാന പലിശനിരക്ക് കുറച്ചു. പുതിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.

എസ്ബിഐ 0.9 ശതമാനവും യൂണിയന്‍ ബാങ്ക് 0.65 ശതമാനം മുതല്‍ 0.9 ശതമാനം വരെയുമാണ് കുറച്ചത്. ഒരുവര്‍ഷത്തേക്കാണ് പലിശനിരക്കുകള്‍ കുറച്ചത്. 8.9 ശതമാനമായിരുന്ന എസ്ബിഐയുടെ വായ്പാ പലിശനിരക്ക് എട്ട് ശതമാനമായി കുറച്ചു. ഒരുമാസം, മൂന്നുമാസം, ആറുമാസം കാലാവധിയുള്ള വായ്പകളുടെ പലിശയും 0.9 ശതമാനം കുറച്ചു. മൂന്ന് വര്‍ഷത്തില്‍ അധികമുള്ള വായ്പകളുടെ പലിശനിരക്ക് 9.05 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും.

വായ്പാ പലിശനിരക്ക് നിശ്ചയിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബെയ്സ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) നിരക്കുകളും കുറയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!