എസ്.ബി.ഐ : 10 എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്

എസ്.ബി.ഐ : 10 എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്

ഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള  തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം 10 എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.​െഎ നൽകുന്ന വിശദീകരണം. സാധാരണ സേവിങ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് മാസത്തില്‍ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും എന്നാണ് എസ്ബിഐ പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മെട്രോ സിറ്റികളില്‍ എട്ട് ഇടപാടുകളാകും സൗജന്യം. പത്ത് സൗജന്യ ഇടപാടുകളില്‍ അഞ്ചെണ്ണം എസ്ബിഐയിലും അഞ്ചെണ്ണം എസ്ബിഐ ഇതര എടിഎമ്മുകളിലുമാകും ഉപയോഗിക്കാനാവുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!