ശശികലയ്ക്ക് തിരിച്ചടി; ജയില്‍വാസം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് തിരിച്ചടി. ശശികലയ്ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രിംകോടതി ശരിവെച്ചു. വിധി ശരിവെച്ചതോടെ ശശികല നാല് വർഷം തടവു ശിക്ഷ അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.  ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ രണ്ടംഗ സുപ്രിം കോടതി ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ ശരി വെച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. നാലാഴ്ച്ചകകം ബംഗളുരു വിചാരണ കോടതിയില്‍ കീഴടങ്ങണം. ഇതോടെ പത്ത് വർഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!