ശശികലയുടെ കുടുംബത്തിലെ റെയ്ഡ്: 1430 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെയും ബന്ധുക്കളുടെയും വീട്ടില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് 1430 കോടിയുടെ അനധികൃത സ്വത്ത്. പാര്‍ട്ടി ചാനലായ ജയാ ടി.വി., മുഖപത്രമായ നമതു എം.ജി.ആര്‍ എന്നിവയുടെ ഓഫീസുകളിയും നടത്തിപ്പുകാരുടെ വീട്ടുകളിലുമായിരുന്നു പരിശോധന. അഞ്ചു ദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്കൊടുവില്‍ ഏഴു കോടി രൂപ, അഞ്ച് കോടി രൂപയുടെ സ്വര്‍ണം, വജ്രാഭരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. 187 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. പരിശോധന തീര്‍തത്തും അനാവശ്യമാണെന്നും നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ടി.ടി.വി. ദിനകരന്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!