രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷം രൂപയാക്കും

ഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കും. രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷം രൂപയായും ഉപരാഷ്ട്രപതിയുടേത് മൂന്നര ലക്ഷവും ആക്കാനാണു നിര്‍ദേശം. നിലവില്‍ ഇത് ഒന്നരയും ഒന്നേകാലും ലക്ഷം വീതമാണ്. ഏഴാം ശമ്പള കമ്മിഷന്‍ ശിപാര്‍ശയനുസരിച്ച് കാബിനറ്റ് സെക്രട്ടറിക്കു രണ്ടരലക്ഷം രൂപ ശമ്പളം വരുന്ന സാഹചര്യത്തിലാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!