ശമ്പള കമ്മിഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു; അടിസ്ഥാന ശമ്പളം 7000 ത്തില്‍ നിന്ന് 18,000 രൂപയിലേക്ക്

ഡല്‍ഹി: ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ശരാശരി 24 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാറ്റുവിറ്റി പരിധിയും ഉയരും.

നിലവിലെ 7000 രൂപ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയരും. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. അടിസ്ഥാന ശമ്പളത്തില്‍ 14.27 ശതമാനമാണ് വര്‍ദ്ധന. ആനുകൂല്യങ്ങള്‍ എല്ലാം ചേരുന്നതോടെ ഇത് 23.55 ശതമാനമാകും. 1.02 ലക്ഷം കോടി രൂപയാണ് അധിക ബാധ്യതയാണ് കേന്ദ്രത്തിനുണ്ടാകുക. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍ കാര്‍ക്കും ശമ്പളവര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!