നിരക്കുകളിൽ മാറ്റം വരുത്താതെ റി​സ​ർ​വ് ബാ​ങ്ക് വാ​യ്പാ ന​യം

മും​ബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ വാ​യ്പാ ന​യം പ്രഖ്യാപിച്ചു. ഇതോ‌ടെ റിവേഴ്സ് റിപ്പോ റേറ്റ് 5.75 ശതമാനത്തിലും, റിപ്പോ റേറ്റ് 6.25 ശതമാനത്തിലും തുടരും. നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ദ്വൈ​മാ​സ പ​ണ​ന​യ അ​വ​ലോ​ക​ന യോ​ഗം ചൊവ്വാഴ്ച ആ​രം​ഭി​ച്ചിരുന്നു. 2016-2017 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ അ​ഞ്ചാ​മ​ത്തെ പ​ണ​ന​യ അ​വ​ലോ​ക​ന യോ​ഗ​മാ​യിരുന്നു ഇത്.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും മുന്നൊരുക്കങ്ങളെല്ലാം നടത്തിയിരുന്നതാണെന്നും റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ വ്യക്തമാക്കി. ജനങ്ങൾക്ക് ആവശ്യമായ പണം വിപണിയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. 11.5 ലക്ഷം കോടി രൂപയുടെ നോട്ടുകൾ റിസർവ് ബാങ്കിൽ എത്തിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!