റാം നാഥ് കോവിന്ദ് രാഷ്ട്രപതി

ഡല്‍ഹി: റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രത്യേക മുറിയില്‍ രാവിലെ 11ന് തുടങ്ങിയ വോട്ടെണ്ണല്‍ തുടരുകയാണ്. വൈകിട്ട് അഞ്ചോടെയാണ് ഫലം പ്രഖ്യാപിക്കുക. ഈ മാസം 25ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കും. 25നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!