ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ റോത്തക്കിലെ സുനരിയ ജില്ലാ ജയിലില്‍ പ്രഖ്യാപിക്കും

ഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ റോത്തക്കിലെ സുനരിയ ജില്ലാ ജയിലില്‍ പ്രഖ്യാപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജില്ലാജയില്‍ ശിക്ഷ വിധിക്കാനുള്ള കോടതി ചേരുന്ന ഇടമായി ഹൈക്കോടതി വിജ്ഞാപനം ചെയ്തു. തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കേണ്ടത്. ശിക്ഷ വിധിക്കാന്‍ സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങിനെയും രണ്ടു ജീവനക്കാരെയും വ്യോമമാര്‍ഗം റോത്തക്കില്‍ എത്തിക്കാന്‍ ഹൈക്കോടതി ഹരിയാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!