പാന്‍ട്രികളില്‍ എലിയും പാറ്റയും, നല്‍കുന്നത് കേടായ ഭക്ഷണം, ഉണ്ടാക്കുന്നത് വൃത്തിഹീനമായി

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് സി.എ.ജി. കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങളാണ് ഇന്ത്യന്‍ റേയില്‍വേയുടെ കാറ്ററിംഗ് സംവിധാനം വഴി വിതരണം ചെയ്യുന്നതില്‍ മിക്കതും. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. പരിശോധനയ്ക്ക് വിധേയമാക്കി പാന്‍ട്രികളില്‍ മിക്കതിലും എലികളും പാറ്റകളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിതരണം ചെയ്യുന്ന കുപ്പിവെള്ളം അംഗീകാരമില്ലാത്തവയാണ്. 80 സെയിനുകളിലും 74 റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തിയശേഷമാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!