നേരറിയാൻ റെയിൽവേ സി.ബി.ഐ വിളിച്ചു; കുപ്പിവെള്ള കുംഭകോണം പുറത്തായി

railway bottle watterന്യൂഡൽഹി: റെയിൽവേയുടെ കുപ്പിവെള്ളം റാക്കിൽവച്ചിട്ട്, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി വിറ്റു കരാറുകൾ കോടികൾ സമ്പാദിച്ചു. ക്വാട്ടയായി നിശ്ചയിച്ചിരുന്ന റെയിൽനീർ പോലും എടുക്കാതെ വന്നതോടെ റെയിൽവേ നേരറിയാൻ സി.ബി.ഐയെ വിളിച്ചു. യാത്രക്കാരെ വഞ്ചിച്ച് കുപ്പിവെള്ളം വിറ്റതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പറത്തുവരുന്നു. കരാറുകാരിൽ നിന്ന് 20 കോടി പിടിച്ചെടുത്തു. ഉദ്യോഗസ്ഥ- കമ്പനി റാക്കറ്റിന്റെ കുംഭകോണം പുറത്തായി.

രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും എഴു സ്വകാര്യ കമ്പനിക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. റെയിൽനീർ എന്ന അംഗീകൃത ബ്രാൻഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളിൽ വിൽക്കാൻ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ ഇതിന്റെ മറവിൽ മറ്റ് വിലകുറഞ്ഞ പല ബ്രാൻഡുകളുടെ കുപ്പിവെള്ളവും തട്ടിപ്പ് നടത്താൻ വിതരണം ചെയ്തത് കൈയോടെ സി.ബി.ഐ പിടികൂടി.

ഐ.ആർ.സി.ടി.സിയിൽ നിന്ന് കരാറുകാർ കുപ്പി ഒന്ന് 10.50 രൂപയ്ക്ക് റെയിൽനീർ കുപ്പിവെള്ളം വാങ്ങണമെന്നാണ് നിബന്ധന. 15 രൂപയ്ക്കാണ് കരാറുകാർ വെള്ളം വിറ്റുകൊണ്ടിരുന്നത്. കൊള്ളലാഭത്തിനായി ആറു രൂപയ്ക്കുവരെ കിട്ടിയിരുന്ന കുപ്പിവെള്ളങ്ങൾ വാങ്ങി വിറ്റത് അന്വേഷണത്തിൽ കണ്ടെത്തി. പലതും ഇല്ലാത്ത കമ്പനിയുടെ പേരിലുണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റാണ്.
.
ഡൽഹി, നോയ്ഡ എന്നിവടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുതിർന്ന രണ്ട് റെയിൽവെ ഉദ്യോഗസ്ഥരുടേയും ഏഴ് സ്വകാര്യ കമ്പനികളുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!