കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും റിസോര്‍ട്ടിലും പരിശോധന

ബംഗളൂരു: കര്‍ണാടക ഊര്‍ജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ബംഗുളൂരുവിലെ റിസോര്‍ട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഈഗിള്‍ടണ്‍ ഗോര്‍ഫ് റിസോട്ടിലാണ് പരിശോധന. ഇവിടെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ചിരുന്നത്. 10 പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘത്തോടൊപ്പം സിആര്‍പിഎഫ്(സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴസ്)  പ്രതിനിധികളും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.  എംഎല്‍എമാരെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞതോടെ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാനാണ് റെയ്ഡുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!