രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ 20 ന്‌

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ 20 ന്‌

ഡല്‍ഹി : ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ്, പ്രതിപക്ഷ പാര്‍ടികളുടെ സ്ഥാനാര്‍ഥി മീരാകുമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ലോക്സഭ, രാജ്യസഭ എംപിമാര്‍, സംസ്ഥാന നിയമസഭകളിലെയും രാജ്യ തലസ്ഥാന മേഖലയായ ഡല്‍ഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും എംഎല്‍എമാര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തും.
പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനത്തിലധികം ലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കും. 20നാണ് വോട്ടെണ്ണല്‍. അന്ന് വൈകിട്ട് തന്നെ ഫലം പ്രഖ്യാപിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി 24ന് സ്ഥാനമൊഴിയും. 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!