മോഡി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കറന്‍സി അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഭയന്നാണ് തന്നെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു. അഴിമതിയില്‍ മോഡിയുടെ വ്യക്തിപരമായ പങ്കിനെക്കുറിച്ചുള്ള സ്ഫോടനാത്മകമായ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. ഇത് പുറത്തുപറഞ്ഞാല്‍ മോഡിയെന്ന ബലൂണ്‍ പൊട്ടും. പ്രതിപക്ഷകക്ഷികള്‍ ഒന്നായി കേന്ദ്ര നിലപാടിനെ ചെറുക്കുമെന്നും രാഹുല്‍ പറഞ്ഞു. തെളിവുകള്‍ പുറത്തുവിടാന്‍ രാഹുല്‍ തയ്യാറാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!