ഇന്ത്യന്‍ തിരിച്ചടി; 14 പോസ്റ്റുകള്‍ തകര്‍ത്തു

ജമ്മു: രാജ്യാന്തര അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ആക്രമണങ്ങള്‍ നടത്തിയ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി സൈന്യം. 14 പാക് പോസ്റ്റുകള്‍ തകര്‍ന്നു. മൂന്ന് പാക് സൈനികര്‍ മരിച്ചതായും സൂചനയുണ്ട്. ആര്‍മിയ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്.

രാവിലെ മുതല്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് രൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. എട്ടു ഗ്രാമീണര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സൈന്യം തിരിച്ചടിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!