കൃഷ്​ണദാസ്​ കേരളത്തിൽ പ്രവേശിക്കരുതെന്ന്​ സുപ്രീംകോടതി

കൃഷ്​ണദാസ്​ കേരളത്തിൽ പ്രവേശിക്കരുതെന്ന്​ സുപ്രീംകോടതി

ഡൽഹി: നെഹ്​റു ഗ്രൂപ്പ്​ ചെയർമാൻ പി. കൃഷ്​ണദാസ്​ കേരളത്തിൽ പ്രവേശിക്കരുതെന്ന്​ സുപ്രീംകോടതി. നെഹ്റു ഗ്രൂപ്പിന്‍റെ ഒാഫീസ് പ്രവർത്തിക്കുന്ന കോയമ്പത്തൂരിൽ കൃഷ്​ണദാസ്​ തങ്ങണമെന്നും കോടതി ഉത്തരവിട്ടു​. കൃഷ്​ണദാസടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സംസ്ഥാന സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്തിയാൽ മതിയെന്നും സുപ്രീംകോടതി വ്യക്​തമാക്കി. ജിഷ്​ണു പ്രണോയ്​ കേസിൽ രണ്ടാഴ്​ചക്കകം സി.ബി.​െഎയോട്​  നിലപാട്​ അറിയിക്കാനും സുപ്രീംകോടതിയുടെ നിർദേശമുണ്ട്​.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!