തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചു

ഡല്‍ഹി: തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ പൂര്‍ണമായും നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ 25,000 രൂപ വരെ പിഴ ഈടാക്കും. പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴ ഈടാക്കുക. ചെറിയ തോതിലാണ് കത്തിക്കുന്നതെങ്കില്‍ 5000 രൂപവരെയും മാലിന്യത്തിന്റെ അളവ് വര്‍ധിച്ചാല്‍ അതിനനുസരിച്ച് പിഴ 25,000 രൂപ വരെ വര്‍ധിക്കും. ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അറിയിച്ചു. 2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങളനുസരിച്ചാണ് പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശം. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാലിന്യ സംസ്‌കരണം സംബന്ധിച്ച പദ്ധതി തയ്യാറാക്കി ആറ് മാസത്തിനകം സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!