കേന്ദ്രം ഇടപെടുന്നു; നഴ്‌സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം

ഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും മറ്റു ആനുകുല്യങ്ങളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം. പ്രശ്‌നം ഗൗരവമേറിയതാണെന്നും ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയില്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!