നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവു വരുത്തിത്തുടങ്ങി

ഡല്‍ഹി: അഞ്ചു ദിവസമായി തുടര്‍ന്ന നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവു വരുത്തിത്തുടങ്ങി. രണ്ടായിരം നോട്ടുകള്‍ക്ക് പുറമേ പുതിയ അഞ്ഞൂറു രൂപ നോട്ടുകള്‍ കൂടി എത്തിയതോടെയാണിത്. ഇനി മുതല്‍ പ്രതിദിനം 2,500 രൂപ വരെ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാം.

നേരത്തെ ഇത് 2,000 ആയിരുന്നു. ബാങ്കില്‍ നിന്നും 10,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ആഴ്ചയില്‍  20,000 രൂപ എന്നത് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ 4,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും അനുമതി നല്‍കി. ഇതുവരെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത് മൂന്നു ലക്ഷം കോടി രൂപയിലധികമാണെന്ന് യോഗത്തില്‍ ധനമന്ത്രാലയം അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!