പഴയ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റുന്നത് അക്കൗണ്ടുകള്‍ വഴി മാത്രം

new-500-currency-1ഡല്‍ഹി: 1000,  500 രൂപാ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകള്‍ വഴി മാറ്റിയെടുക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. പഴയ നോട്ടുകള്‍ ഇന്നു മുതല്‍ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ വാങ്ങാം. പഴയ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ തിരക്ക് വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ച് നോട്ടുകള്‍ മാറ്റാം. അഞ്ഞൂറു രൂപ ഉപയോഗിച്ച് അനുവദിച്ചിരുന്ന ഇടപാടുകള്‍ ഡിസംബര്‍ 15 വരെ തുടരാം. എന്നാല്‍ ഇന്ന് മുതല്‍ ആയിരം രൂപ നോട്ടുകള്‍ ഒന്നിനും ഉപയോഗിക്കാനാവില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!